Monday, July 23, 2007

സൌദി ടൈംസ് - രചനകള്‍ ക്ഷണിക്കുന്നു

മലയാളത്തിന്റെ വാക്കായി... വരയായി...

മലയാളികള്‍ക്ക്‌ ജീവന്റെ പച്ചപ്പ് പകര്‍ന്നു നല്‍കിയ വിദേശ രാജ്യങ്ങളില്‍ ഏറെ മുന്നിലാണ്‌ അറേബ്യന്‍ രാജ്യങ്ങള്‍. മലയാളിയെ ഒഴിവാക്കിക്കൊണ്ട്‌ ഒരു ചരിത്രം രചിക്കാന്‍ പറ്റാത്തത്രയും വേരിറങ്ങി നില്‍ക്കുന്നു ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളുടെ സ്വാധീനം. അറബ് ലോകത്തിന്‌ മലയാളികള്‍ നല്‍കിയ സംഭാവനകളോടൊപ്പം കൂട്ടി വായിക്കാന്‍, പ്രവാസികള്‍ക്കായി ഒരു മലയാളം ദ്വൈവാരിക എന്ന വിശേഷണവുമായി "സൌദി ടൈംസ്" ചരിത്രഭാഗമാവുകയാണ്‌.

സൌദി അറേബ്യയിലെ ആകെ ജനസംഖ്യ 23 മില്യണ്‍. പ്രവാസികളായ പതിനാറ്‌ ലക്ഷം ഇന്ത്യക്കാര്‍ വേറെ. ലോകത്താകെയുള്ള ഏഴുമില്യണ്‍ ഇന്ത്യന്‍ പ്രവാസികളില്‍ 19-20% സൌദി അറേബ്യയില്‍ മാത്രം. അതില്‍ പത്തുലക്ഷത്തില്‍ കൂടുതല്‍ വരുന്ന മലയാളികള്‍!! ഏറ്റവും കൂടുതല്‍ പ്രവാസി മലയാളികളുടെ രാജ്യം.

പ്രവാസി മലയാളികള്‍ക്കു വേണ്ടിയുള്ള ഒരു ദ്വൈവാരിക എന്ന ആശയം ഈ ദശലക്ഷത്തിലേറെ വരുന്ന മലയാളികള്‍ക്ക്‌ കൂട്ടായിരിക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗം. മലയാള ഭാഷയുടെ നിര്മലതകളിലേക്ക് മുതല്‍കൂട്ടായി മാറാന്‍‌...

അല്‍‌‌-വതാനിയ ഡിസ്ട്രിബ്യൂഷന്‍ കമ്പനി ഏറ്റെടുത്ത് വിതരണം ചെയ്യുമ്പോള്‍ എല്ലാ ജി.സി.സി.രാജ്യങ്ങളിലേക്കും ഇതെത്തിക്കുക എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കപ്പെടുന്നു...

പ്രസ്തുത ദ്വൈവാരികയിലേക്ക് നിങ്ങളുടെ വിലപ്പെട്ട രചനകള്‍ ക്ഷണിക്കുന്നു.

സ്ഥിരം കോളം ചെയ്യാനുദ്ദേശിക്കുന്നവരും ബന്ധപ്പെടുക.